---
title: "കാപ്പ ചുമത്തിയ കോൺഗ്രസ് പ്രവർത്തകൻ മുള്ളൻ പന്നിയെ കൊന്നുതിന്നതിന് വനംവകുപ്പിൻ്റെ പിടിയിൽ ; വീണ്ടും കാപ്പ ചുമത്തി പാനൂർ പൊലീസ്"
english_title: "Kappa-imposed Congress worker arrested by forest department for killing porcupine; Pannur Police again imposes kappa"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/171473/Kappa-imposed Congress worker arrested by forest department for killing porcupine; Pannur Police again imposes kappa"
published_at: "2023-12-22T22:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6585bac9ad6e8_IMG-20231222-WA0131.jpg"
keywords: []
---

# കാപ്പ ചുമത്തിയ കോൺഗ്രസ് പ്രവർത്തകൻ മുള്ളൻ പന്നിയെ കൊന്നുതിന്നതിന് വനംവകുപ്പിൻ്റെ പിടിയിൽ ; വീണ്ടും കാപ്പ ചുമത്തി പാനൂർ പൊലീസ്

> **Lead Summary:** കാപ്പ ചുമത്തപ്പെട്ട കോൺഗ്രസുകാരൻ മുള്ളൻപന്നിയെ കൊന്നുതിന്ന കേസിലും പ്രതിയായതോടെ പോലീസ് വീണ്ടും കാപ്പ ചുമത്തി.

## Article Content

കാപ്പ ചുമത്തപ്പെട്ട കോൺഗ്രസുകാരൻ മുള്ളൻപന്നിയെ കൊന്നുതിന്ന കേസിലും പ്രതിയായതോടെ പോലീസ് വീണ്ടും കാപ്പ ചുമത്തി.

വള്ള്യായി മുതിയങ്ങയിലെ മാറോളി വീട്ടിൽ കെ.എം വിഷ്ണു (21) വിനെതിരെയാണ് കാപ്പ വ്യവസ്ഥ ലംഘിച്ചതിന് പാനൂർ പോലീസ് കേസെടുത്തത്. എല്ലാ ഞായറാഴ്‌ചകളിലും പോലീസ് സ്റ്റേഷനിലെത്തി ഒപ്പുവെയ്ക്കണമെന്ന വ്യവസ്ഥ ലംഘിച്ചതിനാണ് പുതിയ കേസ്.

കഴിഞ്ഞ ദിവസം കണ്ണവം ഫോറസ്റ്റ് റെയ്ഞ്ച് ഇൻസ്പെക്ടർ വിഷ്ണുവിനെതിരെ മറ്റൊരു കേസെടുത്തിരുന്നു.

മുള്ളൻപന്നിയെ വേട്ടയാടി കൊന്ന് ഭക്ഷിച്ചതിനാണ് വനംവകുപ്പ് കേസ്. ഒപ്പിടാൻ സ്റ്റേഷനിലെത്താത്തതിനെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾക്കെതിരെ വനംവകുപ്പ് കേസെടുത്തതായും, ഒളിവിൽ പോയതായും മനസിലായത്.

കാപ്പ ചുമത്തപ്പെട്ടയാൾ മറ്റൊരു കേസിലും പ്രതിയാവരുതെന്നാണ് നിയമം. കൂത്ത്പറമ്പ് സബ് ജയിലിലെത്തിയാണ് പാനൂർ എസ് ഐ കാപ്പ ചുമത്തിയത്.

ഡിവൈഎഫ്ഐ നേതാവിനെ വധിക്കാൻ ശ്രമിച്ചതുൾപ്പടെ 4 ഓളം കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് വിഷ്ണുവിനെതിരെ നേരത്തെ പാനൂർ പൊലീസ് കാപ്പ ചുമത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/171473/Kappa-imposed Congress worker arrested by forest department for killing porcupine; Pannur Police again imposes kappa)